വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡി യോഗം

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം യുണിറ്റിന്റെ ജനറൽ ബോഡി യോഗം കൊല്ലം ശിവശക്തിഹാളിൽ വെച്ച് നടന്നു. കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ ഉൽഘാടനം ചെയ്തു. പദ്ധതിയുടെ വിശദീകരണം നഗരസഭ ആരോഗ്യ സ്റ്റാഡിംങ്ങ് കമ്മറ്റി ചെയർമാൻ കെ. സുന്ദരൻ മാസ്റ്റർ നിർവ്വഹിച്ചു.
യോഗത്തിൽ ഇ.കെ മുഹമ്മദ് ബഷീർ, പി.എം. സത്യൻ, നഗരസഭ വൈസ് ചെയർ പേഴ്സൺ വി.കെ.പത്മിനി, ഹെൽത്ത് ഇൻസ്പെക്ടർ എം.കെ.സുബൈർ, എം.ശ്രീധരൻ എന്നിവർ സംസാരിച്ചു.

