വ്യാപാരി ട്രേഡേഴ്സ് ദിനം ആഘോഷിച്ചു

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ട്രേഡേഴ്സ് ദിനം ആഘോഷിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അഷറഫ് മൂത്തേടത്ത് പതാക ഉയർത്തി. പരിപാടിയോടനുബന്ധിച്ച് മധുര പലഹാര വിതരണവും നടത്തി.
കെ.എം രാജീവൻ, ബലറാം പുതുക്കുടി, മണിയോത്ത് മൂസ്സ, ജെ. കെ. ഹാഷിം, പി. കെ. റിയാസ്, വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് സൗമിനി മോഹൻ ദാസ്, അബ്ദുൾ സലാം, ജലീൽ മൂസ്സ, ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. നിരവധി വ്യാപാരികൾ ചടങ്ങിൽ പങ്കെടുത്തു.

