വ്യാപാരിയിൽ നിന്നും പണം തട്ടാനുള്ള ശ്രമം മറ്റ് വ്യാപാരികൾ ഇല്ലാതാക്കി

കൊയിലാണ്ടി: ബൈക്കിലെത്തി വ്യാപാരിയിൽ നിന്നും പണം തട്ടാനുള്ള ശ്രമം വ്യാപാരികൾ വിഫലമാക്കി. കഴിഞ്ഞ ദിവസമാണ് സംഭവം. കൊല്ലം ടൗണിലെ മുണ്ടയ്ക്കൽ ശശീന്ദ്രന്റെ കടയിൽ നിന്നാണ് തട്ടിപ്പ് നടത്താനൊരുങ്ങിയത്. കടയിൽ ഉടമയുടെ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത്. ശശീന്ദ്രൻ 5000 രൂപ തരാൻ പറഞ്ഞിട്ടുണ്ടെന്നും അത് വാങ്ങാൻ എത്തിയതാണെന്നും പറഞ്ഞു. തുടർന്ന് തട്ടിപ്പുകാരൻ കടയുടമ ശശീന്ദ്രനെ വിളിക്കുന്ന രീതിയിൽ സംസാരിക്കുകയും പണം തരാൻ പറഞ്ഞതായി കടയിലുണ്ടായിരുന്ന ഭാര്യയോട് പറഞ്ഞു.
എന്നാൽ സംശയം തോന്നിയ അവർ മറ്റ് വ്യാപാരികളോട് വിവരം പറയാൻ എഴുന്നേറ്റതോടെ പന്തികേട് തോന്നിയ യുവാവ് ബൈക്ക് എടുത്തു സ്ഥലം വിടുകയായിരുന്നു. കൊല്ലം ടൗണിലും, മറ്റ് സ്ഥലത്തും ഇതുപോലെ തട്ടിപ്പ് നടന്നതിനാൽ കൊല്ലത്തെ വ്യാപാരി ക ളു ടെ ജാഗ്രതയാണ് തട്ടിപ്പ് ശ്രമം വിഫലമായതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു

