KOYILANDY DIARY.COM

The Perfect News Portal

വ്യാജ വാര്‍ത്തകളിലൂടെ ശബരിമലയെ തകര്‍ക്കാന്‍ ശ്രമം; സ്വര്‍ണവും വെള്ളിയും നഷ്ടപ്പെട്ടിട്ടില്ല; എ പത്മകുമാര്‍

തിരുവനന്തപുരം: വ്യാജ വാര്‍ത്തകള്‍ നല്‍കി ശബരിമലയെ തകര്‍ക്കാനാണ‌് ചിലര്‍ ശ്രമിക്കുന്നതെന്ന‌് ദേവസ്വം ബോര്‍ഡ‌് പ്രസിഡന്റ‌് എ പത്മകുമാര്‍. കാണിക്കയായി ലഭിക്കുന്ന സ്വര്‍ണവും വെള്ളിയും നഷ്ടപ്പെട്ടന്നത‌് അടിസ്ഥാന രഹിതമായ വാര്‍ത്ത. ഓഡിറ്റ‌് വിഭാഗം കണക്കുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടില്ല. സ്ട്രോങ‌് റൂമുകള്‍ തുറന്ന‌് പരിശോധിക്കേണ്ടതില്ലെന്നും ഓഡിറ്റ‌് വിഭാഗം വ്യക്തമാക്കിയതായി പത്മകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു പത്മകുമാര്‍.

പൊരുത്തക്കേടുള്ള 40 കിലോ സ്വര്‍ണ്ണം സ്ട്രോങ്ങ് റൂമില്‍ ഉണ്ടെന്ന് മഹസര്‍ രേഖകളില്‍ വ്യക്തമായതായി ഓഡിറ്റ് വിഭാഗം അറിയിച്ചു. 10413 സ്വര്‍ണ്ണം- വെള്ളി ഉരുപ്പടികളാണ് ആറന്മുള ക്ഷേത്രത്തോടുചേര്‍ന്നുള്ള സ്ട്രോങ് റൂമിലുള്ളത്. നേരത്തെ കണക്കില്‍ കണ്ടെത്താത്ത നാല് ഉരുപ്പടികള്‍ ശബരിമലയില്‍ തന്നെ ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ‌് പറഞ്ഞു. ശബരിമലയില്‍ കിട്ടുന്ന സ്വര്‍ണവും വെള്ളിയും പരമ്ബരാഗതമായി ആറന്മുളയിലെ സ്ട്രോങ് റൂമിലാണ് സൂക്ഷിക്കുന്നത്. ആറുവര്‍ഷം മുമ്ബ് സ്ട്രോങ്റൂമിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വിരമിച്ചിട്ടും സ്വര്‍ണത്തിന്റെ അളവ് തിട്ടപ്പെടുത്തി ചുമതല കൈമാറിയിരുന്നില്ല. ഇത് ഉദ്യോഗസ്ഥന്റെ ബാധ്യതയായി രേഖപ്പെടുത്തിയതിനാല്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ദേവസ്വംബോര്‍ഡ് തടഞ്ഞു.

ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും മറ്റു വിലപിടിപ്പുള്ള സാധനങ്ങളുടെയും അളവ് തിട്ടപ്പെടുത്താന്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇപ്പോള്‍ മഹസര്‍ രേഖകള്‍ പ്രകാരം ലഭിച്ച കാര്യങ്ങള്‍ ഓഡിറ്റ് വിഭാഗം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ശബരിമല അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ഓഫീസറും തിരുവാഭരണം കമീഷണറും ചേര്‍ന്നാണ് രേഖകളും സ്വര്‍ണശേഖരവും ഒത്തുനോക്കേണ്ടിയിരുന്നത്. ആറുവര്‍ഷമായി ഇവയുടെ പരിശോധന കാര്യക്ഷമായിരുന്നില്ലെന്നും പത്മകുമാര്‍ പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *