വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ മോദി വാരാണസിയില്‍

ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് വോട്ടര്‍മാരോട് നന്ദിപറയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ എത്തി. സ്വന്തം മണ്ഡലത്തില്‍ എത്തിയ മോദി കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കാണ് ആദ്യം പോയത്.
അവിടെ ദര്‍ശനം നടത്തിയ മോദി പ്രാര്ഥനാചടങ്ങുകളില് സംബന്ധിച്ചു. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

അഞ്ചുലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ഇവിടെ മോദി ജയിച്ചത്. വോട്ടര്‍മാരെ നേരിട്ട് കണ്ട് നന്ദി അറിയിക്കാന്‍ അഞ്ചു കിലോമീറ്റര്‍ റോഡ്ഷോയും പ്രധാനമന്ത്രി നടത്തും. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരെ അദ്ദേഹം അഭിസംബോധന ചെയ്യുമെന്നാണ് വിവരം.

