വൈദ്യുതി വിതരണം തടസ്സപ്പെടുത്തുന്നു

കൊയിലാണ്ടി: വൃക്ഷ ശിഖരങ്ങൾ വൈദ്യുതി വിതരണം താറുമാറാക്കുന്നു. സംസ്ഥാന പാതയിൽ കോമത്തു കരയിലെ വൻ വൃക്ഷങ്ങളുടെ ശിഖരങ്ങൾ വൈദ്യുതി ലൈനുകളിൽ സ്പർശിക്കുമ്പോൾ തീപ്പൊരി ഉണ്ടാകുകയും അതോടൊപ്പം വൈദ്യുതി നിലക്കുകയും ചെയ്യുന്നു. ചെറിയൊരു കാറ്റടിക്കുന്നതു പോലും പ്രശ്നമാകുന്നു.
ഹൈടെൻഷൻ ലൈനുകളാണ് ഇതിലെ കടന്നു പോകുന്നത്. ലൈനുകളിലെ തടസ്സം വിസ്തൃത പ്രദേശത്തെ വൈദ്യുതി വിതരണത്തെ ബാധിക്കും. വൃക്ഷങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം നടപ്പാക്കാൻ അധികൃതർ താൽപ്പര്യം കാണിക്കുന്നില്ല എന്ന ആക്ഷേപമുണ്ട്.

