വൈക്കം മുഹമ്മദ്ബഷീറിനെ അനുസ്മരിച്ചു

കോഴിക്കോട് > പള്ളിക്കണ്ടി ജിഎല്‍പി സ്കൂള്‍ വൈക്കം മുഹമ്മദ്ബഷീറിനെ അനുസ്മരിച്ചു. ബഷീര്‍ കഥാപാത്രങ്ങളായ പാത്തുമ്മയും ആടും, ചട്ടുകാലന്‍ മമ്മത്, ഒറ്റക്കണ്ണന്‍ പോക്കര്‍ എന്നിവര്‍ക്ക് ഫാത്തിമ നിഹാല, അലി മുബാറക് ഹസന്‍, ഷാമിറുല്‍ ഹഖ് എന്നിവര്‍ ജീവന്‍ നല്‍കി. ഓരോ ക്ളാസുകളിലും കയറിയിറങ്ങിയ കഥാപാത്രങ്ങള്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി.
