വേനൽ മഴ: വിയ്യൂരിൽ കനത്ത കൃഷി നാശം

കൊയിലാണ്ടി: കഴിഞ്ഞ ദിവസമുണ്ടായ വേനൽ മഴയിലും കാറ്റിലും കൊയിലാണ്ടിയിലും പരിസരങ്ങളിലും കനത്ത കൃഷി നാശമുണ്ടായി. നഗരസഭയിലെ വിയ്യൂർ കക്കുളം പാടശേഖരത്തിലെ പച്ചക്കറി, വാഴ കൃഷികൾ നശിച്ചു. വിയ്യൂർ കുറുപ്പിന്റെ കണ്ടിഗോപാലൻ, തുമ്പക്കണ്ടി രാമചന്ദ്രൻ എന്നിവരുടെ പച്ചക്കറി കൃഷിയും തടത്തിൽ വേലായുധൻ, എടച്ചേരി സതീശൻ, പിള്ളമ്പറത്ത് താഴരമേശൻ, മാക്കണം തുരുത്തി മണി ചാത്തോത്ത് അനിൽകുമാർ, തുമ്പക്കണ്ടി രാമചന്ദ്രൻ എന്നിവരുടെ വാഴകൃഷിയുമാണ് കാറ്റിൽ കടപുഴകി വീണത്. വാഴകൾ മിക്കതും കുലയ്ക്കാനായവയാണ്. മുക്കാൽ ലക്ഷം രൂപയുടെ നാശം കണക്കാക്കുന്നു.
