KOYILANDY DIARY.COM

The Perfect News Portal

വെ​ണ്ടോ​ര്‍ ക​നാ​ലി​ല്‍ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ആ​മ്പ​ല്ലൂ​ര്‍: വെ​ണ്ടോ​ര്‍ ക​നാ​ലി​ല്‍ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​നാ​ലി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ക​രു​മാ​ലി​ക്ക​ല്‍ ലോ​ന​പ്പ​ന്‍റെ ഭാ​ര്യ അ​ന്നം (79) ആ​ണ് മ​രി​ച്ച​ത്. പുലര്‍ച്ചെ ആറരയോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കാ​ലു​ക​ള്‍ ഒ​ഴി​കെ ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ പൂ​ര്‍​ണമാ​യും ക​ത്തി​ക്ക​രി​ഞ്ഞ് തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. കാ​ലി​ലെ മു​റി​വി​ന്‍റെ പാ​ടു​ക​ള്‍ ക​ണ്ടാ​ണ് ബ​ന്ധു​ക്ക​ള്‍ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്.

അ​യ​ല്‍​വാ​സി​യാ​യ യു​വാ​വാ​ണ് മൃ​ത​ദേ​ഹം ആദ്യം ക​ണ്ട​ത്. ഈ ​സ​മ​യ​ത്ത് മൃ​ത​ദേ​ഹ​ത്തി​ല്‍നി​ന്നു പു​ക ഉ​യ​രുന്നുണ്ടായിരുന്ന എന്നാണ് ഇയാളുടെ മൊഴി. മൃ​ത​ദേ​ഹ​ത്തി​ന് അ​രി​കി​ല്‍നി​ന്നു പ്ലാ​സ്റ്റി​ക് കു​പ്പി ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചുവ​രി​ക​യാ​ണ്.

പുലര്‍ച്ചെ അഞ്ചരയ്ക്ക് അന്നം സ്ഥി​ര​മാ​യി പ​ള്ളി​യി​ല്‍ പോ​കാ​റു​ണ്ട്. ആ​ഭ​ര​ണ​ങ്ങ​ള്‍ ഊ​രി​വച്ചാ​ണ് ഇന്നു പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​ള​യ മ​ക​ന്‍ ജോ​ണ്‍​സ​ന്‍റെ വീ​ട്ടി​ലാ​ണ് അ​ന്ന​വും ഭ​ര്‍​ത്താ​വും താ​മ​സി​ക്കു​ന്ന​ത്. ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ദ​ധ​ര്‍ എ​ത്തി പ​രി​ശോ​ധ​ന നടത്തി. പു​തു​ക്കാ​ട് എ​സ്‌എ​ച്ച്‌ഒ എ​സ്.​പി. സു​ധീ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥലത്തെ പരിശോധനകള്‍ക്ക് ശേഷം അന്വേഷണം ആരംഭിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *