വെങ്ങളം ബൈപ്പാസിൽ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്

കൊയിലാണ്ടി: വെങ്ങളം ബൈപ്പാസിൽ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്. പരിക്കേറ്റ കാർ ഡ്രൈവർ കണ്ണൂർ മേലെചൊവ്വ സ്വദേശി ഹിറോസ് (45) നെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന KL 13. 1918 നമ്പർ കാറും, കണ്ണൂർ ഭാഗത്തേക്ക് മരം കയറ്റിപോവുകയായിരുന്ന ലോറിയും MH – 10.w 7574 നമ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്.
കണ്ണത്താരി ഗ്രൗണ്ടിനു സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ മരം കയറ്റിയ ലോറി നിയന്ത്രണം വിട്ട് കൈവരികൾ തകർത്ത് 20 അടി താഴ്ചയു ള്ള സർവ്വിസ് റോഡിലേക്ക് മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന മരങ്ങൾ റോഡിലേക്ക് വീണു. പരിക്കേറ്റ ലോറി ഡ്രൈവറെയും, ക്ലീനറെയും നാട്ടുകാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽപ്പെട്ട കാർ ഡ്രൈവറെ കൊയിലാണ്ടി ഫയർഫോഴ്‌സ് എത്തി ലെഡർ ഉപയോഗിച്ച് ഡോർ കട്ട് ചെയ്ത് എടുക്കുകയായിരുന്നു.

