വെങ്ങളം ബൈപ്പാസിനുസമീപം ഭര്‍ത്താവിനോടൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച യുവതി മിനി കണ്ടെയ്നര്‍ ലോറി ഇടിച്ചു മരിച്ചു

കൊയിലാണ്ടി: ദേശീയപാതയില്‍ വെങ്ങളം ബൈപ്പാസിനുസമീപം വാഹനമിടിച്ചു ഭര്‍ത്താവിനോടൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച യുവതി മരിച്ചു. തിക്കോടി വടക്കേമന്ദത്ത് വിനോദിന്റെ ഭാര്യ സുബിത (32) യാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ വിനോദിനെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. വിവിധ ബാങ്കുകളിലേക്ക് പണവുമായി പോകുകയായിരുന്ന ആര്.ബി.ഐ.യുടെ നിയന്ത്രണത്തിലുള്ള മിനി കണ്ടെയ്നര്‍ ലോറിയാണ് ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ചത്. വാഹനത്തിനടിയില്‍പ്പെട്ട സുബിത തത്ക്ഷണം മരിച്ചു. വിരുന്നുകണ്ടി സുന്ദരന്റെയും സരോജിനിയുടെയും മകളാണ് സുബിത. മക്കള്‍: ശ്രീക്കുട്ടി, അമല്‍, സിയ. സഹോദരി: സുബിഷ.
