KOYILANDY DIARY.COM

The Perfect News Portal

വുമണ്‍ മിലിറ്ററി പൊലീസ് അപേക്ഷ ജൂണ്‍ 8 വരെ

തിരുവനന്തപുരം: കരസേനയിലെ സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്ക് വനിതകളെ റിക്രൂട്ട് ചെയ്യുന്നു. ഇതാദ്യമായാണ് ഈ തസ്തികയിലേക്ക് വനിതകളെ ക്ഷണിക്കുന്നത്. വുമണ്‍ മിലിറ്ററി പൊലീസ് എന്ന വിഭാഗത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 100 ഒഴിവുകളാണ് ഉള്ളത്. ജൂണ്‍ എട്ടുവരെ അപേക്ഷ സമര്‍പ്പിക്കാം.

അവിവാഹിതരായ സ്ത്രീകള്‍, കുട്ടികളില്ലാത്ത വിധവകള്‍, വിവാഹമോചിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ അയച്ചതിന് ശേഷമോ 33 ആഴ്ചകള്‍ നീളുന്ന പരിശീലന കാലയളവിലോ വിവാഹം കഴിക്കാനുള്ള അനുവാദം ഇല്ല. മരിച്ച സൈനികരുടെ വിധവകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍ ഇവര്‍ പുനര്‍ വിവാഹം നടത്തിയവര്‍ ആവരുതെന്ന നിബന്ധനയുമുണ്ട്.

ജൂലായ്, ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ അംബാല, ലഖ്നൗ, ജബല്‍പൂര്‍, ബെംഗളൂരു, ഷില്ലോങ് എന്നിവിടങ്ങളിലാണ് റിക്രൂട്ട്മെന്‍റ് റാലി സംഘടിപ്പിക്കുന്നത്. എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

Advertisements

45 ശതമാനം മാര്‍ക്കോടെ എസ് എസ് എല്‍ സി അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസാവണം എന്നതാണ് അപേക്ഷിക്കാനുള്ള യോഗ്യത. പതിനേഴര വയസ്സ് മുതല്‍ 21 വയസ്സ് വരെ അപേക്ഷിക്കാം. സൈനികരുടെ വിധവകള്‍ക്ക് 30 വയസ്സുവരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള പ്രായപരിധി. വിശദവിവരങ്ങള്‍ http://www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *