KOYILANDY DIARY.COM

The Perfect News Portal

വീര ജവാന്‍ ഹവീല്‍ദാര്‍ ഹങ്പന്‍ ദാദയെ രാജ്യം അശോക ചക്രം നല്‍കി ആദരിച്ചു

ന്യൂഡല്‍ഹി: വീര ജവാന്‍ ഹവീല്‍ദാര്‍ ഹങ്പന്‍ ദാദയെ രാജ്യം അശോക ചക്രം നല്‍കി ആദരിച്ചു. നിയന്ത്രണ രേഖയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് അദ്ദേഹം വീരമൃത്യു വരിച്ചത്.  ഈ വര്‍ഷം മേയ് 27നായിരുന്നു അദ്ദേഹം മരിച്ചത്. കശ്മീരിലെ ഷാംശബരി റേഞ്ചിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്.ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 4 തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ദാദയ്ക്ക് ജീവന്‍ നഷ്ടമായത്. അരുണാചലിലെ ബോദുരിയ ഗ്രാമവാസിയാണ് ദാദ.

Share news