വീട്ടിൽ നിർത്തിയിട്ട ബൈക്ക് തീവെച്ച് നശിപ്പിച്ചു

കൊയിലാണ്ടി: വീട്ട് മുറ്റത്ത് നിർത്തിയിട്ട ബൈക്ക് റോഡിലേക്ക് മാറ്റി അജ്ഞാതർ തീവെച്ചു നശിപ്പിച്ചു. ബൈക്ക് പൂർണ്ണമായും കത്തിയമർന്നു. കത്തിച്ചതിന് ശേഷം റീത്ത് വെക്കുകയും ചെയ്തു. ആർദ്ധരാത്രിയായിരുന്നു സംഭവം. ചേലിയ നൊച്ചിക്കാട്ട് കണ്ടി ശ്രീജിത്തിന്റെ ബൈക്കാണ് കത്തിച്ചത്.
വിവരമറിഞ്ഞ് കൊയിലാണ്ടി പ്രിൻസിപ്പൽ എസ്. ഐ. സി. കെ. രാജേഷ്, എസ്. ഐ. പി. പി. രാജൻ എന്നിവർ സഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വോഡും, ഫിങ്കർ പ്രിന്റ് വിദഗ്ദരും പരിശോധന നടത്തി.

