വീട്ടമ്മയെ മര്‍ദ്ദിച്ചവശയാക്കിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തില്ലെന്ന് ആക്ഷേപം

പേരാമ്പ്ര: വീട്ടമ്മയെ മര്‍ദ്ദിച്ചവശയാക്കിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തില്ലെന്ന് ആക്ഷേപം. ആവള കുട്ടോത്ത് നിരയില്‍ രതി (41)യാണ് പരാതിക്കാരി. കഴിഞ്ഞ ജൂണ്‍ അഞ്ചിന് ഭര്‍ത്താവിന്റെ അകന്ന ബന്ധുവും അയാളുടെ ഭാര്യയും അക്രമിച്ചുവെന്നാണ് പരാതി.
രതി പറയുന്നതിങ്ങനെ: സംഭവ ദിവസം അഞ്ചു മണിയോടെ ഭര്‍ത്താവിന്റെ ബന്ധുവും ഭാര്യയും വീട്ടില്‍ അതിക്രമിച്ച് കയറി. ജോലിക്കു പോയ താന്‍ മടങ്ങിയെത്തുന്ന വരെ കാത്തുനിന്നു. ആറു മണിക്ക് വീട്ടിലെത്തിയപ്പോള്‍ യാതൊരു പ്രകോപനവും കൂടാതെ അവര്‍ അസഭ്യം പറയുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു. ഏഴു മണിയോടെ അവരുടെ കുടുംബക്കാര്‍ ചേര്‍ന്ന് തന്നെ അടിച്ചുവീഴ്ത്തുകയും ബോധരഹിതയായപ്പോള്‍ ഷാള്‍ ഉപയോഗിച്ച് ഉത്തരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു. ബഹളം കേട്ട് തൊട്ടടുത്ത വീട്ടില്‍ നിന്നുള്ള സ്ത്രീ ഓടിവരികയും അവരെ കണ്ടപ്പോള്‍ അക്രമികള്‍ ഓടിമറയുകയും ചെയ്തു. ആ സ്ത്രീയാണ് രക്ഷപ്പെടുത്തി താഴെ ഇറക്കിയത്.
ബന്ധുക്കള്‍ രതിയെ പേരാമ്പ്ര സഹകരണാശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു. അഡ്മിറ്റ് ചെയ്ത ദിവസം മെഡിക്കല്‍ കോളജ് പൊലീസ് വാര്‍ഡില്‍ എത്തി മൊഴിയെടുത്തിരുന്നു.

എന്നാല്‍ വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതരമായ കൃത്യം നടന്നിട്ടും പൊലീസ് അവഗണന കാണിച്ചതായി രതി ആരോപിച്ചു. 18 ന് വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതായും രതി പേരാമ്ബ്രയില്‍ മാദ്ധ്യമ പ്രവര്‍ത്തരോട് പറഞ്ഞു.

