വീടിന്റെ സ്ലാബ് തകര്‍ന്ന് വീണ് യുവാവ് മരിച്ചു

ബദിയടുക്ക: മാന്യയില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സ്ലാബ് തകര്‍ന്ന് വീണ് യുവാവ് മരിച്ചു . പുത്രു–ഭഗീരഥി എന്നിവരുടെ മകന്‍ അച്ചുതന്‍ (35) ആണ് മരിച്ചത്.
ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം അച്ചുതന്റെ അയല്‍വാസിയുടെ പണി നടന്നുകൊണ്ടിരുന്ന വീടിന്റെ മുകളില്‍ കയറിയപ്പോഴാണ് സ്ലാബ് തകര്‍ന്നു വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മമത. മകള്‍: അമൃത

