വീടിനു സമീപം മദ്യവിൽപ്പന: യുവതി അറസ്റ്റിൽ

കൊയിലാണ്ടി: വീടിനു സമീപം മദ്യവിൽപ്പനയ്ക്കിടെ യുവതിയെ എക്സൈസ് സംഘം പിടികൂടി. കീഴരിയൂർ നടുവത്തു കറ്റുവക്കണ്ടത്തിൽ സിന്ധു (38) നെയാണ് കൊയിലാണ്ടി എ ക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയിൽ നിന്ന് അഞ്ച് ലിറ്റർ വിദേശമദ്യം കണ്ടെടുത്തു. ബീവറേജിൽ നിന്നും മദ്യം വാങ്ങി മറിച്ചുവിൽക്കുന്നതായുള്ള പരാതിയെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് പിടിയിലായത്.
പ്രതിയെ കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു. എക്സൈസ് ഇൻസ്പെക്ടർ എ.ഷമീർ ഖാൻ, പ്രിവന്റീവ് ഓഫീസർ പി സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാമകൃഷ്ണൻ, രതീഷ്, ഷംസുദ്ദീൻ, ശ്രീജില, ഡ്രൈവർ ബിബിനീഷ് എന്നിവർ പങ്കെടുത്തു. ഓണത്തിന്റെ ഭാഗമായി റെയ്ഡ് ശക്തമാക്കുമെന്ന് എക്സൈസ് ഇൻസ്പക്ടർ അറിയിച്ചു.

