വിവി പാറ്റ് മെഷീനുള്ളില്‍ പത്തി വിരിച്ച് മൂര്‍ഖന്‍ പാമ്പ്

കോയമ്പത്തൂര്‍: കണ്ണൂരില്‍ കഴിഞ്ഞ ദിവസമാണ് വിവി പാറ്റ് മെഷീനുള്ളില്‍ പാമ്പിനെ കണ്ടെത്തിയത്. ഏറെ ഭീതി പരത്തിയ സംഭവമായിരുന്നു അത്. കൊടും ചൂടില്‍ തണുപ്പുള്ള ഇടങ്ങളിലേക്ക് ഇഴ ജന്തുക്കള്‍ എത്തുന്നതിനാല്‍ ഇത്തരം വാര്‍ത്തകളും നിരന്തരം പുറത്തുവരികയാണ്.
ഇന്ന് തമിഴ്നാട്ടില്‍ നിന്നാണ് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത്തവണ എടിഎം മെഷീനകത്താണ് പാമ്ബിനെ കണ്ടെത്തിയിരിക്കുന്നത്. തമിഴ്നാട്ടിലെ തണ്ണീര്‍പന്തല്‍ റോഡിലുള്ള ഐഡിബിഐ ബാങ്കിന്‍റെ എടിഎമ്മിനകത്തായിരുന്നു പാമ്പ്.

ആദ്യം പണമെടുക്കാനെത്തിയ ആള്‍ പാമ്പിനെ കണ്ട് പേടിച്ച് ബഹളം വച്ച് പുറത്തിറങ്ങി. തുടര്‍ന്ന് പാമ്പ്പിടിത്തക്കാരന്‍ എത്തി എടിഎം മെഷീനോട് ചേര്‍ന്നുള്ള മെഷീന്‍റെ അകത്ത് നിന്നും പാമ്പിനെ പുറത്തെടുക്കുകയായിരുന്നു.

