വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്സെടുത്തു

വടകര: വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായും, ശാരീരികമായും പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ട് യുവതികളുടെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്സെടുത്തു. പതിനെട്ട് വയസ്സുകാരിയെ വിവാഹ വാഗ്ദാനം നല്‍കി തലശ്ശേരി ഹോട്ടലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ എടച്ചേരി സ്വദേശിയായ ലിജേഷിനെതിരെയാണ് വടകര പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഇരയായ പെണ്‍കുട്ടി വ്യാഴാഴ്ച രാത്രി വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയിലെത്തി രഹസ്യ മൊഴി നല്‍കി.യുവതിയുടെ വീടിനു സമീപത്ത് കെട്ടിട നിര്‍മ്മാണ ജോലിയ്ക്ക് വന്ന ലിജേഷുമായി സ്നേഹത്തിലായ പെണ്‍കുട്ടിയെ പലയിടങ്ങളിലും കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹിതനും, രണ്ട് കുട്ടികളുടെ പിതാവുമാണ് പ്രതി. പീഡനവുമായി ബന്ധപ്പെട്ട് വടകര സി.ഐ.ടി.മധുസൂദനന്‍ നായരാണ് കേസ് അന്വേഷിക്കുന്നത്.

ഇരുപത് കാരിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍ വടകര പോലീസ് കേസ്സെടുത്ത് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.

വടകര ചെമ്മരത്തൂര്‍ സ്വദേശി സഫേദ് മന്‍സില്‍ മുഹമ്മദ് അനസ്(27), പുറമേരി മുതുവടത്തൂര്‍ കനോത്ത് മുഹമ്മദ് റാഹിബ്(20)എന്നിവര്‍ക്കെതിരെയാണ് കേസ്സെടുത്തത്. ഇരയായ പെണ്‍കുട്ടി മജിസ്ട്രേറ്റിന് മുന്‍പാകെ രഹസ്യ മൊഴി നല്‍കി.ഐ.പി.സി.374,34,rw 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്സെടുത്തത്.ഇരയുടെ സഹോദരി ഭര്‍ത്താവിന്റെ അയല്‍വാസിയും സുഹൃത്തുമാണ് പ്രതികളിലൊരാള്‍.

