വിയ്യൂര്‍ എല്‍.പി.സ്കൂളില്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
കൊയിലാണ്ടി: നഗരസഭയിലെ വിയ്യൂര്‍ എല്‍.പി.സ്കൂളില്‍ വാര്‍ഷികാഘോഷവും പ്രതിഭകളെ ആദരിക്കലും നടന്നു. വിദ്യാരംഗം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിജു കാവില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് കെ.കെ. വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കലാഭവന്‍ സരിഗ മുഖ്യാതിഥിയായിരുന്നു.
നഗരസഭാ കൗൺസിലർമാരായ ഒ.കെ.ബാലന്, സി.ബാലന് നായര്‍, പ്രധാനാധ്യാപിക കെ. പി. ജീജ, മാനേജര്‍ കെ. അനന്തന്, എം.പി.ടി.എ. പ്രസിഡണ്ട്. ദീപിക, എം.എം. പുഷ്പ, എ. ആര് അജനി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാസന്ധ്യ അരങ്ങേറി.
