വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: വിദ്യാർത്ഥികൾക്ക് ദിശാബോധം നൽകാൻ കൊരയങ്ങാട് കലാക്ഷേത്രം ലൈബ്രറി ആന്റ് വായനശാലയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.
കാലിക്കറ്റ് സർവ്വകലാശാല മുൻ അസി. രജിസ്ട്രാർ എം.എസ്.സക്കറിയ ക്ലാസെടുത്തു. പുതിയ പറമ്പത്ത് ബാലൻ അദ്ധ്യക്ഷത വഹിച്ചു. ജ്യോതി ലക്ഷ്മി, പി.കെ.സജീവൻ, ഒ.കെ.ശാന്തി ദാസ് എന്നിവർ സംസാരിച്ചു.

