വിദ്യാർത്ഥികൾക്കായി കഥ, കവിത, ലേഖന മത്സരം നടത്തുന്നു
വടകര: വിദ്യാർത്ഥികൾക്കായി കഥ, കവിത, ലേഖന മത്സരം നടത്തുന്നു. നവംബർ 20,21 തിയ്യതികളിൽ വടകരയിൽ വെച്ച് നടക്കുന്ന എ.ഐ.വൈ.എഫ് കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി കഥ, കവിത, ലേഖന മത്സരം നടത്തുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ നവംബർ 15 ന് അകം സൃഷ്ടികൾ തപാലിൽ അയക്കേണ്ടതാണ്.

സൃഷ്ടികൾ അയക്കേണ്ട വിലാസം

കൺവീനർ,സാംസ്കാരിക പരിപാടി, എ.ഐ വൈ എഫ് ജില്ലാ സമ്മേളനം, പി.ആർ നമ്പ്യാർ ലൈസിയം ലൈബ്രറി, അടയ്ക്കാതെരു, വടകര. ഫോൺ നമ്പർ: 9846944169, 9745 593 676


1. കോളേജ് തലം വിഷയം.. ലേഖനം: ജനാധിപത്യം പുലരുന്ന കലാലയങ്ങൾ
2. കവിത : പെരുമഴയത്ത് നിർത്തിയ പെൺകുട്ടി.
3. കഥ: ആത്മ സാക്ഷാത്കാരം
4. ഹൈസ്കൂൾ/ ഹയർ സെക്കന്ററി വിഷയം ലേഖനം: സൈബർ കാലത്തെ യുവജനമുന്നേറ്റം
5. കവിത: അന്നം തരുന്നവരുടെ രോദനം
6. കഥ : ചിത്രത്തിൽ ബാക്കിയായത്.


