വിദ്യാലയങ്ങൾക്ക് സൗജന്യമായി യൂറീക്ക മാസിക വിതരണം

മൂടാടി : മൂടാടി പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിദ്യാലയങ്ങളിലെ മുഴുവൻ ക്ലാസ്സുകൾക്കും യുറീക്കാ മാസികയുടെ സൗജന്യ വിതരണം ആരംഭിച്ചു. പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം വന്മുകം കോടിക്കൽ എ.എം.യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ നിർവ്വഹിച്ചു.

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ. ടി. രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ പി. ഇൻഷിതയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ പി. ഹാഷിം മാസ്റ്റർ, പി. ടി. എ പ്രസിഡണ്ട് സലീം പി.ടി, പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കൺവീനർ സനിൽ കുമാർ മാസ്റ്റർ എന്നിവർ സംസാരിച്ചു.


