KOYILANDY DIARY.COM

The Perfect News Portal

വിദ്യാര്‍ഥികള്‍ വര്‍ഗീയതയുടെയും ഭീകരതയുടെയും താവളങ്ങളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ആരാധനാലയങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും പോകുന്ന വിദ്യാര്‍ഥികള്‍ അവിടേക്കു തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയുടെയും ഭീകരതയുടെയും താവളങ്ങളിലേക്ക് ഇവര്‍ പോകുന്നില്ലെന്നും ഉറപ്പാക്കണം. ഇതിനായി കുടുംബത്തിലും നാട്ടിലും ജാഗ്രത ഉണ്ടാകണം.

ജാതി പറഞ്ഞും മതം പറഞ്ഞും ഇന്ത്യയെന്ന വികാരത്തെ ഛിദ്രമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. രാജ്യത്തിന് അകത്തുനിന്നും ഭീഷണികള്‍ ഉയരുമ്ബോള്‍ നിതാന്തമായ ജാഗ്രതമാത്രമാണു രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സ്വയംനിര്‍ണായാവകാശവും സംരക്ഷിക്കാനുളള മാര്‍ഗമെന്നും മുഖ്യമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വ്യക്തമാക്കി.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്നു മുഖ്യമന്ത്രി വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. സ്തുത്യര്‍ഹ സേവനത്തിനുളള പൊലീസ് മെഡലുകള്‍ മുഖ്യമന്ത്രി സമ്മാനിച്ചു. ജില്ലകളില്‍ നടന്ന സ്വാതന്ത്രദിനാഘോഷ ചടങ്ങില്‍ മന്ത്രിമാര്‍ പങ്കെടുത്തു.

Advertisements
Share news