വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ കഞ്ചാവ് വില്പന നടത്തിയ യുവാവ് അറസ്റ്റില്‍

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ കഞ്ചാവ് വില്പന നടത്തിയ യുവാവ് അറസ്റ്റില്‍. കക്കോടി കൂടത്തും പൊയില്‍ സ്വദേശി പ്രവീണ്‍ എന്ന കാപ്പ പ്രവീണ്‍ (25) ആണ് പോലീസ് പിടിയിലായത്. വില്പനക്കായി കൊണ്ടുവന്ന 1കിലോ,170 ഗ്രാം കഞ്ചാവുമായാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.
ബീച്ച്, സിവില്‍ സ്റ്റേഷന്, കോട്ടൂളി, ഹൈലൈറ്റ് മാള്‍ പരിസരം തുടങ്ങിയ മേഖലയില്‍ ഒരാള്‍ കഞ്ചാവ് കച്ചവടം നടത്തി വരുന്നതായി പൊലിസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സിറ്റി ആന്റി നാര്‍ക്കോട്ടിക്ക് സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് നടക്കാവ് പൊലീസും ആന്റി നാര്‍കോട്ടിക്ക് സ്ക്വാഡും ചേര്‍ന്ന് പ്രവീണിനെ കാരപറമ്ബ് പീപ്പിള്‍സ് റോഡില്‍ വെച്ച് പിടികൂടിയത്.

ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കുന്നവരെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ആന്റി നാര്‍കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ ബാബു അറിയിച്ചു. നടക്കാവ് അഡീഷണല്‍ എസ്.ഐ മജീദ്, ആന്റിന് കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ രാജീവ്, നവീന്‍, അനുജിത്ത്, സോജി, ജോമോന്, രജിത്ത് , ഷാജി, ജിനേഷ്, സുമേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്

