വിദ്യാര്‍ത്ഥികളുടെ ബൈക്ക് തടഞ്ഞു നിര്‍ത്തി മുസ്ലിം ലീഗ് അക്രമം

വടകര: തിരുവള്ളൂര്‍ പഞ്ചായത്തിലെ കോട്ടപ്പള്ളിയില്‍ വിദ്യാര്‍ത്ഥികളുടെ ബൈക്ക് തടഞ്ഞു നിര്‍ത്തി മുസ്ലിം ലീഗ് അക്രമം. അക്രമത്തില്‍ കോട്ടപ്പള്ളി സ്വദേശികളായ മടപ്പള്ളി ഗവ:കോളേജ് ബിരുദ വിദ്യാര്‍ത്ഥി പുളിക്കൂല്‍ മീത്തല്‍ അരുണ്‍, പുതുപ്പണം ജെഎന്എംഎച്ച്എസ്എസ് വിദ്യാര്‍ത്ഥി വെളുത്ത പറമ്ബത്ത് ആദര്‍ശ് എന്നിവര്‍ക്ക് നേരെയാണ് മിന്നലാക്രമണം നടന്നത്.
തലയ്ക്കും,കാലിനും പരുക്കേറ്റ ഇരുവരെയും വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച കാലത്ത് 11.30നാണ് സംഭവം. പന്ത്രണ്ടോളം വരുന്ന സംഘമാണ് മാരകായുധങ്ങളുമായി അക്രമിച്ചതെന്ന് പരുക്കേറ്റവര്‍ പറഞ്ഞു.

