വിദേശ മദ്യവില്‍പ്പനശാലക്കെതിരെ നഗരസഭയിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി
കൊയിലാണ്ടി: നഗരത്തില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് വിദേശ മദ്യവില്‍പ്പനശാല സ്ഥാപിക്കുന്നതിനെതിരെ റസിഡന്റ്സ് അസോസിയേഷനുകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നഗരസഭ ഓഫീസിനു മുന്നില്‍ സായാഹ്നധര്‍ണ്ണ നടത്തി.റെയില്‍വേ സ്റ്റേഷനു കിഴക്കു ഭാഗത്ത് സ്ഥാപിക്കുവാന്‍ നീക്കം നടക്കുന്ന വിദേശ മദ്യവില്‍പ്പനശാലക്കെതിരെ പ്രദേശത്തെ സമന്വയ, പ്രഭാത്, ദര്‍ശന, സേവന, സം ഗമം, ആശ്രയ, പന്തലായനി സൗത്ത്, തേജസ്സ്, നിത്യാനന്ദ, സഹൃ ദയ, ഉദയം എന്നീ റസിഡന്റ്സ് അസോസിയേഷനുകളാണ് സമരമുഖത്ത് വന്നിട്ടുള്ളത്.
ഡോ. പി.എം. രാധകൃ ഷ്ണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് എല്‍.എസ്.ഋഷിദാസ് അദ്ധ്യത വഹിച്ചു. എം.എം. ശ്രീധരന്, പി.വി. വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. പി. മുത്തുകൃഷ്ണന് സ്വാഗതവും, കെ. വി. അശോകന് നന്ദിയും പറഞ്ഞു.
