വിക്രം സാരാഭായ് സയന്‍സ് സെന്റര്‍ ആന്‍ഡ് ലാബ് നഗരസഭാധ്യക്ഷന്‍ അഡ്വ: കെ. സത്യന് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഗവ. ഫിഷറീസ് യു.പി. സ്കൂളിലെ വിക്രം സാരാഭായ് സയന്‍സ് സെന്റര്‍ ആന്‍ഡ് ലാബ് നഗരസഭാധ്യക്ഷന്‍ അഡ്വ: കെ. സത്യന് ഉദ്ഘാടനം ചെയ്തു. കെ. ദാസന് എം.എല്‍.എ.യുടെ പ്രാദേശികവികസന ഫണ്ടില്‍നിന്നും അനുവദിച്ച മൂന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് ലാബ് രൂപകല്‍പ്പന ചെയ്തത്. നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ദിവ്യ ശെല്‍വരാജ് അധ്യക്ഷത വഹിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ‘രക്ഷ’ കെ. ഷിജു പ്രഖ്യാപിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. പ്രഭാകരന്, എ.ഇ.ഒ മനോഹര്‍ ജവഹര്‍, എം. തമ്പാന്, പി.പി. തങ്കം, എം.വി. ശെല്‍വരാജ്, വി.കെ. സന്തോഷ്, എം.വി. ബാബുരാജ്, പ്രധാനാധ്യാപകന് കെ.ടി. രമേശന് എന്നിവര്‍ സംസാരിച്ചു.
