വികസന സെമിനാര്‍ നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി ഗവ.ഐടി.ഐ. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ നടത്തി. നഗരസഭ ചെയര്മാന് അഡ്വ: കെ. സത്യന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ടി.കെ. സുമതി അധ്യക്ഷത വഹിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റി ആര്‍ക്കിടെക്റ്റുകളായ അനീസ് അബ്ദുള്ള അല്ലി, എം.സുധന് എന്നിവര്‍ മാസ്റ്റര്‍ പ്ലാന്‍ വിശദീകരിച്ചു. വിശദമായ മാസ്റ്റര്‍ പ്ലാനും എസ്റ്റിമേറ്റും സര്‍ക്കാറിലേക്ക് സമര്‍പ്പിക്കും.
