വാഹനാപകടത്തിൽ യുവാവ് മരിച്ചു

കൊയിലാണ്ടി: കൊല്ലം ടൗണില്‍ കാര്‍ രണ്ട് ഇരുചക്ര വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികന് ആനക്കുളം കൊയിലോത്തും പടിക്കല്‍ പരേതരായ ശങ്കരന്റെയും നാണിയുടേയും മകന് ഹരീഷാണ് (45) മരിച്ചത്.
ശനിയാഴ്ച രാത്രിയാണ് അപകടം. കൊല്ലം നായക്കനവയല് സജിത്ത്, പയ്യോളി അങ്ങാടി കല്ലിട്ടവയല് രതീഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ഹരീഷിന്റെ ഭാര്യ ബിന്ദു. മക്കള്‍: ഹരിനന്ദന, ഹരികൃഷ്ണന്. സഹോദരങ്ങള്‍: മണി.

