വായനാദിനാചരണം നടത്തി

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഹോം ലൈബ്രറി പദ്ധതിക്ക് തുടക്കം കുറിച്ച് കൊണ്ട് വായനാദിനാചരണം നടത്തി. സ്കൂളിലെ മുഴുവൻ കുട്ടികളോടൊപ്പം നാലാം ക്ലാസ് വിദ്യാർത്ഥി ധനഞ്ജയ് എസ് വാസിന്റെ വീട്ടിലെത്തി ചിങ്ങപുരം നവരംഗ് ലൈബ്രറിയിലെ ലൈബ്രേറിയൻ കെ.വിമല ഹോം ലൈബ്രറി പദ്ധതിക്ക് തുടക്കം കുറിച്ചു.
പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് അദ്ധ്യക്ഷത വഹിച്ചു. ധനഞ്ജയ് എസ് വാസ്, പി.കെ.അബ്ദുറഹിമാൻ, വി.ടി. ഐശ്വര്യ, സി. ഖൈറുന്നിസാബി, പി.നൂറുൽ ഫിദ എന്നിവർ സംസാരിച്ചു.

