KOYILANDY DIARY.COM

The Perfect News Portal

വര്‍ണ്ണോത്സവം നവ്യാനുഭവമായി

കൊയിലാണ്ടി : പൂക്കാട് കലാലയവും ചേമഞ്ചേരി പഞ്ചായത്തും സംയുക്തമായി റിപ്പബ്ലിക് ദിനത്തില്‍ വര്‍ണ്ണോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത്തല ഉദ്ഘാടനം തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട് ഉദ്ഘാടനം ചെയ്തു. ടി. കെ. ഷെറീന അദ്ധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്ക് കളര്‍ പെന്‍സിലുകളും കടലാസും കയ്യില്‍ കിട്ടിയപ്പോള്‍ മനസ്സിലെ ഓര്‍മ്മകള്‍ വര്‍ണ്ണ സൗന്ദര്യത്തിന്റെ തുടിക്കുന്ന കണ്ണാടിയായി മാറി. പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് നിരവധി വ്ദ്യാര്‍ത്ഥികളാണ് വര്‍ണ്ണോത്സവത്തില്‍ പങ്കാളികളായത്. ഹെഡ്മാസ്റ്റര്‍ കെ. അശോകന്‍, കലാലയം പ്രസിഡണ്ട് ബാലന്‍ കുനിയില്‍ എന്നിവര്‍ സംസാരിച്ചു.

Share news