വരാപ്പുഴ കസ്റ്റഡി മരണം; പ്രതികളായ പൊലീസുകാരെ സര്‍വ്വീസില്‍ തിരിച്ചെടുത്തതിനെതിരെ ബിജെപി
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ പ്രതികളായ പൊലീസുകാരെ തിരിച്ചു സര്‍വീസില്‍ എടുത്ത നടപടിക്കെതിരെ ബി ജെ പി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്. കേരള പൊലീസിനെ ക്രിമിനല്‍ സംഘമാക്കി മാറ്റുന്നതിന്റെ തെളിവ് ആണിതെന്ന് ഗോപാലകൃഷ്ണന് പറഞ്ഞു. പൊലിസ് സേനയുടെ അന്തസ് കെടുത്തുന്ന നടപടി ആണ് പ്രതികളായ പൊലീസുകാരെ തിരിച്ച് സര്‍വ്വീസിലെടുത്തത്.
പൊലീസ് മേധാവി രാജിവയ്ക്കണം എന്നും ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു. ഈ കൊലപാതകത്തിന് പിന്നില്‍ പി രാജീവിന്റെ കരങ്ങള്‍ ഉണ്ടെന്നതിന്റെ തെളിവാണ് പൊലീസിന് നല്കിയ പരിരക്ഷ. വരാപ്പുഴയില്‍ ആരുമായും കക്ഷി ചേര്‍ന്ന് സമരം ചെയ്യാന്‍ ബി ജെ പി തയ്യാറാണെനന്നും ഗോപാലകൃഷ്ണന് വ്യക്തമാക്കി.

അതേസമയം വനിതാ മതില് ഭിന്നിപ്പിന്റെയും സ്ത്രീപീഡകരുടെയും മതില് ആണെന്നും ഗോപാലകൃഷ്ണന് ആരോപിച്ചു. അത് നടത്തുന്നവര്‍ നിലപാട് വ്യക്തമാക്കണം. വെള്ളാപ്പള്ളി പറയുന്നു സ്ത്രീകളെ കയറ്റണമെന്ന്. തുഷാര്‍ അതിനെ എതിര്‍ക്കുന്നു. ഈ വൈരുധ്യം നിലനില്‍ക്കുമ്ബോള്‍ മതിലിനെ കുറിച്ച് സി പി എം നിലപാട് വ്യക്തമാക്കണം. ഹിന്ദു ഏകീകരണത്തിനു എതിരാണോ മതില് എന്നും വ്യക്തമാക്കണം. മതിലില്‍ പങ്കെടുക്കണം എന്ന് ആവശ്യപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിശ്വാസികള്‍ കോടതിയെ സമീപിക്കുമെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.

