KOYILANDY DIARY.COM

The Perfect News Portal

വയോധികനെ കുരങ്ങിന്‍കൂട്ടം കല്ലെറിഞ്ഞു കൊന്നു

മീററ്റ്: ഉത്തര്‍പ്രദേശില്‍ വയോധികനെ കുരങ്ങിന്‍കൂട്ടം കല്ലെറിഞ്ഞു കൊന്നതായി റിപ്പോര്‍ട്ട്. ഹോമത്തിന് വിറകെടുക്കാനായി കാട്ടില്‍ പോയ ധര്‍മപാല്‍സിങ് (72) എന്നയാളെയാണ് കുരങ്ങുകള്‍ ആക്രമിച്ചത്. മരത്തിന്റെ മുകളില്‍ നിലയുറപ്പിച്ച കുരങ്ങുകള്‍ കൂട്ടത്തോടെ ഇഷ്ടികകള്‍ എടുത്ത് എറിയുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ബാഗ്പതിലാണ് സംഭവം നടന്നത്.

തലയ്ക്കും നെഞ്ചിനും ​ഗുരുതരമായി പരിക്കേറ്റ വൃദ്ധന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയ്ക്കാണ് മരിച്ചത്. കുരങ്ങന്‍മാരുടെ പേരില്‍ മരിച്ച വൃദ്ധന്റെ കുടുംബാം​ഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതിയില്‍ എങ്ങനെ നടപടിയെടുക്കുമെന്ന ആശങ്കയിലാണ് പൊലീസ്. അപകടം എന്ന രീതിയിലാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് കാണിച്ച്‌ കുടുംബാം​ഗങ്ങള്‍ ഉന്നത ഉദ്യോ​ഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

പോലീസിന് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്തതു കൊണ്ട് ഉന്നതതലത്തില്‍ പരാതിപ്പെടാനുള്ള ഒരുക്കത്തിലാണ് ധര്‍മപാലിന്റെ ബന്ധുക്കള്‍. ആ പ്രദേശത്ത് കുരങ്ങുകളുടെ ശല്യം അധികമാണെന്ന കാര്യം അധികൃതരെ പലതവണ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാരും പറയുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *