വയോജന പരിചരണ പദ്ധതിയുമായി കുടുംബശ്രീ

കോഴിക്കോട്: വയോജന പരിചരണ പദ്ധതിയുമായി കുടുംബശ്രീ. ഹര്‍ഷം എന്ന പേരില്‍ 1000 വളന്‍റിയര്‍മാര്‍ക്ക് കുടുംബശ്രീയുടെ പരിശീലന പരിപാടി കോഴിക്കോട് തുടങ്ങി. വെബ് സൈറ്റിലൂടെയോ കോള്‍ സെന്‍ററിലൂടെയോ സേവനത്തിന് സമീപിക്കാന്‍ കഴിയുമെന്ന പ്രത്യേകതയും ഉണ്ട്.
പരിചരിക്കാന്‍ ആളില്ലാത്ത വയോജനങ്ങളെ സഹായിക്കുകയും അഭ്യസ്ത വിദ്യരായവര്‍ക്ക് തൊഴില്‍ കണ്ടെത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഹാപ്പിനെസ് റീഡിഫൈന്‍ഡ് എന്നതിന്‍റെ ചുരുക്കമായി ഹര്‍ഷം എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. താല്‍പ്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് കൂടികാഴ്ച നടത്തിയാണ് വളന്‍റിയര്‍മാരെ തെരഞ്ഞെടുത്തത്.

ആദ്യഘട്ടത്തില്‍ 30 പേരടങ്ങുന്ന ഗ്രൂപ്പിന് പരിശീലനം ആരംഭിച്ചു. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് ആന്‍ഡ് പ്രമോഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളാണ് പരിശീലനം നല്‍കുന്നത്. വയോജനങ്ങള്‍ക്ക് 24 മണിക്കൂറും ഓണ്‍ലൈന്‍ ആയി സേവനം തേടാന്‍ കഴിയും. സേവനത്തിന് ആനുപാതികമായി വേതനം ക്രമീകരിക്കും. 100 ല്‍ കുറയാത്ത സേവന ദാതാക്കളുടെ ഗ്രൂപ്പുകള്‍ ജില്ലകള്‍തോറും സജ്ജമാക്കാനും കുടുംബശ്രീ ലക്ഷ്യമിടുന്നു.

