വയലാർ ഗാനാലാപന മത്സരത്തിൽ എ.വി ശശികുമാറിന് ഒന്നാം സ്ഥാനം

കൊയിലാണ്ടി: വയലാർ ഗാനാലാപന മത്സരത്തിൽ എ.വി ശശികുമാറിന് ഒന്നാം സ്ഥാനം. വയലാർ അനുസ്മരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദി കൊയിലാണ്ടി ഉപജില്ലാ തലത്തിൽ നടത്തിയ വയലാർ കാവ്യാലാപന മത്സരത്തിലാണ് എ. വി. ശശികുമാർ ഒന്നാം സ്ഥാനം നേടിയത്.
അനുസ്മരണചടങ്ങ് കൊയിലാണ്ടി എ.ഇ.ഒ. പി.പി. സുധ ഉദ്ഘാടനം ചെയ്തു. എ.വി ശശികുമാർ ആനന്ദൻ മാസ്റ്ററിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. കവിയും ഗാനരചയിതാവും സംഗീതകാരനും ഗായകനും ആയ ശശികുമാർ കൊല്ലം സ്വദേശിയും സഹകരണ വകുപ്പിലെ അസിസ്റ്റന്റ് രജിസ്ട്രാറുമാണ്.
