വയനാട് ചുരം റോഡിലെ ട്രാഫിക്ക് അടയാളങ്ങളും വഴികാട്ടി ബോര്‍ഡുകളും പഴയ സ്ഥാനങ്ങളില്‍ സ്ഥാപിച്ചു

കുറ്റ്യാടി: കനത്ത മഴയും മണ്ണിടിച്ചിലും കാരണം താറുമാറായ കുറ്റ്യാടി, വയനാട് ചുരം റോഡിലെ ട്രാഫിക്ക് അടയാളങ്ങളും വഴികാട്ടി ബോര്‍ഡുകളും പഴയ സ്ഥാനങ്ങളില്‍ സ്ഥാപിച്ചു. നാദാപുരം ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ വാസത്തിന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനാംഗങ്ങളായ ഷൈനേഷ് മൊകേരി, ജിജിത്ത്, നിജീഷ്, ശ്രീനേഷ്, ശ്രീകാന്ത്, സ്വപ്‌നേഷ്, ഷിജു, പ്രേമന്‍ എന്നിവര്‍ പങ്കെടുത്തു.
