വയനാട്ടില്‍ ഓക്ടോബര്‍ അഞ്ചിന് യു.ഡി.എഫ് ഹര്‍ത്താല്‍

കല്‍പറ്റ: വയനാട് ജില്ലയില്‍ ഒക്ടോബര്‍ അഞ്ചിന് ഹര്‍ത്താല്‍ ആചരിക്കുമെന്ന് യു.ഡി.എഫ് .കോഴിക്കോട് – മൈസൂരു ദേശീയപാതയിലെ രാത്രികാല യാത്രാ നിരോധനം നീക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകൾ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു.
യാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടക്കുന്നതിനിടെയാണ് ഹര്‍ത്താല്‍ ആഹ്വാനവുമായി യു.ഡി.എഫ് രംഗത്തെത്തിയിരിക്കുന്നത്. നാളെ മൂലഹള്ള ചെക്പോസ്റ്റ് ഉപരോധിക്കുമെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്.

അതേസമയം ദേശീയ പാത 766-ല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന രാത്രി യാത്രാ നിരോധനം പകല്‍ കൂടി നീട്ടാനാകുമോയെന്ന് സുപ്രീംകോടതി വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു. പത്തു വര്‍ഷമായി നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഇതേത്തുടര്‍ന്നാണ് വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.

