വന്യജീവി സംരക്ഷണത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണ്: മുഖ്യമന്ത്രി
തിരുവനന്തപുരം: വന്യജീവി സംരക്ഷണത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്യ ജീവി ശല്യം തടയാന്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഇതിനായി 204 ജനജാഗ്രത സമിതികള്‍ രൂപികരിച്ചിട്ടുണ്ട്. ഇതിൻ്റെ പ്രവര്‍ത്തനം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു . ജനങ്ങളും ജനപ്രതിനിധികളും വനം വകുപ്പുദ്യോഗസ്ഥരുമുള്‍പ്പെടുന്നതാണ് ജാഗ്രതാ സമിതികള്‍. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

വനം വകുപ്പുദ്യോഗസ്ഥര്‍ക്കും, തോക്ക് കൈകാര്യം ചെയ്യാന്‍ അധികാരമുള്ള ഉദ്യോഗസ്ഥര്‍ക്കും, തോക്ക് ലൈസന്‍സുള്ളവര്‍ക്കുമാണ് അനുമതി. വന്യജീവി പക്ഷാചരണത്തിന്റെ സംസ്ഥലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.


