വന്മുകം-എളമ്പിലാട് സ്കൂളിൽ ക്രിസ്മസ് ആഘോഷo സംഘടിപ്പിച്ചു

കൊയിലാണ്ടി; ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ ക്രിസ്മസ് ആഘോഷം നടന്നു. സിസ്റ്റർ ഗ്രേസി ക്രിസ്മസ് സന്ദേശം കൈമാറിക്കൊണ്ട് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എൻ.ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു.
ക്ലാസ് ലീഡർമാരായ അനൂദ, സനഫാത്തിമ, അലൻ കൃഷ്ണ, എ.എസ്.മാനസ് എന്നിവർ ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്, സ്കൂൾ ലീഡർ ഹൈഫ ഖദീജ,വി.ടി. ഐശ്വര്യ, പി.കെ.അബ്ദുറഹ്മാൻ, പി.നൂറുൽ ഫിദ, സി.ഖൈറുന്നിസാബി എന്നിവർ സംസാരിച്ചു.
