വനിതാ മതില്: നിര്‍ബന്ധിത പിരിവില്ലെന്ന് മന്ത്രി സുധാകരന്
കോഴിക്കോട്: വനിതാ മതിലിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് ആരില്‍ നിന്നും നടത്തുന്നില്ലെന്നും ഇത്തരത്തില്‍ സര്‍ക്കാര്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ശബരിമല വിഷയത്തിന്റെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന എന്‍എസ്എസും മറ്റ് സംഘടനകളും പുനര്‍വിചിന്തനം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
