KOYILANDY DIARY.COM

The Perfect News Portal

വനിതാ മതിലില്‍ ഇരുപത്തി രണ്ട്‌ ലക്ഷം വനിതകളെ പങ്കെടുപ്പിക്കും: നവോത്ഥാന മൂല്യ സംരക്ഷണ സമിതി

വനിതാ മതിലിനെ പിന്തുണയ്ക്കുന്ന സംഘടനകള്‍ 22 ലക്ഷം വനിതകളെ പങ്കെടുപ്പിക്കുമെന്ന് നവോത്ഥാന മൂല്യ സംരക്ഷണ സമിതി.

സി പി ഐ എമ്മിന്റെ 30 ലക്ഷത്തിനു പുറമേയാണിതെന്നു സംരക്ഷണ സമിതി അറിയിച്ചു. കാസര്‍കോട് ടൗണ്‍ മുതല്‍ വെള്ളയമ്ബലം വരെ 620 കിലോമീറ്റര്‍ ദൂരത്തിലാണ് മതില്‍ സൃഷ്ടിക്കുക .

കാസര്‍ഗോഡ് മന്ത്രി കെ കെ ശൈലജയും വെള്ളയമ്പലത്ത് മുഖ്യമന്ത്രിയും സംസാരിക്കും. വനിതകള്‍ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായി വനിതാ മതില്‍ മാറുമെന്നും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *