വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം

റാഞ്ചി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനത്തില്‍ ആറു പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു.
റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മണിപ്പൂരിലെ ടാമെന്‍ഗ്ലോങിലാണ്.
പുലര്‍ച്ച നാലു മണിയോടെയാണ് ഭൂചലനം ഉണ്ടായത്. അസം, മണിപ്പൂര്‍, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു.
