വടകര റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റ് യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു

വടകര: വടകര റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റ് യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു. എംപിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് 76.22 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച ലിഫ്റ്റിന്റെ ഉല്‍ഘാടനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി നിര്‍വ്വഹിച്ചു. സ്റ്റേഷനില്‍ നിര്‍മ്മിക്കുന്ന എസ്കലേറ്ററിന്റെ പ്രവൃത്തി ഉല്‍ഘാടനവും,നിര്‍മ്മാണം പൂര്‍ത്തിയാക്കിയ രണ്ട് വിശ്രമ മുറികളും ഇതോടൊപ്പം മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ കെ.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.റെയില്‍വേ പാലക്കാട് ഡിവിഷന്‍ മാനേജര്‍ നരേഷ് ലാല്‍വാനി മുഖ്യ പ്രഭാഷണം നടത്തി.
വാര്‍ഡ് കൗണ്‍സിലര്‍ എ.പ്രേമകുമാരി ,ഡിവിഷണല്‍ എന്‍ജിനീയര്‍ മുഹമ്മദ് ഇസ്ലാം, ഡിവിഷണല്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനീയര്‍ സൂര്യ നാരായണന്‍, കമേഴ്സ്യല്‍ മാനേജര്‍ മെറിന്‍.ജി.ആനന്ദ്, പി.ആര്‍.ഒ.കെ.കെ. ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. അതേസമയം റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങ് രാഷ്ട്രീയ വല്‍ക്കരിക്കാന്‍ ബിജെപി ശ്രമിച്ചത് വിവാദത്തിനിടയാക്കി.

ഉല്‍ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളേയും,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ക്ഷണിച്ചില്ലെന്ന് ആരോപിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ലിഫ്റ്റിന്റെ പ്രതീകാത്മക ഉല്‍ഘാടനം നടത്തി.

ശനിയാഴ്ച രാവിലെ സ്റ്റേഷനും പരിസരവും ബിജെപി പതാകകള്‍ അലങ്കരിച്ച് ഔദ്യോഗിക ഉല്‍ഘാടനത്തിന് മുന്‍പായി ലിഫ്റ്റ് പ്രതീകാത്മകമായി ബിജെപി മണ്ഡലം പ്രസിഡണ്ട് അഡ്വ:എം രാജേഷ് ഉല്‍ഘാടനം ചെയ്തത് പ്രതിഷേധത്തിനിടയാക്കി. എന്നാല്‍ റയില്‍വെയുടെ ഔദ്യോഗിക പരിപാടിയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയോ, ഭരണ കക്ഷി പ്രതിനിധികളെയോ ക്ഷണിക്കാറില്ലെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

