വടകരയില്‍ തെരുവ് നായ ആക്രമണം: കുട്ടികള്‍ അടക്കം 30 പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് : വടകരയില്‍ തെരുവ് നായ ആക്രമണം . ആക്രമണത്തില്‍ കുട്ടികള്‍ അടക്കം 30 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയെ ഇതുവരെ പിടികൂടാന്‍ സാധിക്കാത്തതിനാല്‍ പരിഭ്രാന്തിയിലാണ് നാട്ടുകാര്‍.
വടകര നാദാപുരം റോഡ്, മടപ്പള്ളി, താഴങ്ങാടി പ്രദേശങ്ങളില്‍ തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ അംഗന്‍വാടിയിലേക്ക് പോവുകയായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ 30 ഓളം പേര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ വടകര ജില്ലാ ആശുപത്രില്‍ പ്രവേശിപ്പിച്ചെങ്കിലും വാക്സിന് ഇല്ലാത്തതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല .
Advertisements

