വടകരയില്‍ കാറും ഓട്ടോറിക്ഷയും കത്തിനശിച്ച നിലയില്‍
വടകര: മയ്യന്നൂര്‍ അരകുളങ്ങരയ്ക്ക് സമീപത്തെ ക്വാര്‍ട്ടേഴ്സ് പരിസരത്ത് നിര്‍ത്തിയിട്ട കാറും ഓട്ടോറിക്ഷയും കത്തിനശിച്ച നിലയില്‍. കോളോറ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തെക്കെപ്പറമ്ബത്ത് രാജേഷിന്റെ കാറും ഓട്ടോയുമാണ് കത്തിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ സമീപത്തെ വീട്ടുകാരാണ് വാഹനങ്ങള്‍ക്ക് തീപിടിച്ചത് കാണുന്നത്. രാജേഷിനെ വിളിച്ചറിയിക്കുമ്പോഴേക്കും തീപടര്‍ന്നിരുന്നു. വടകരയില്‍നിന്ന് അഗ്നിശമനസേന സ്ഥലത്തെത്തുമ്പോഴേക്കും വാഹനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും കത്തി. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആരോ തീവെച്ചതാണെന്നാണ് സംശയം. രാജേഷിന്റെ പരാതിയെത്തുടര്‍ന്ന് വടകര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.




