ലോറി ഇടിച്ചു സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു

തൊടുപുഴ: അമിതവേഗതയിലെത്തിയ ലോറി ഇടിച്ചു സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു. ഇടുക്കി ഉപ്പുതോട് സ്വദേശി മുപ്പാത്ത് സുനില്‍ (33) ആണു മരിച്ചത്. ഉച്ചയ്ക്കു രണ്ടരയോടെ തൊടുപുഴ – വെങ്ങല്ലൂര്‍ നാലുവരിപ്പാതയിലാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ ലോറി സ്കൂട്ടറിനു പിന്‍വശത്ത് ഇടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതര പരുക്കേറ്റ സുനില്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു.
