ലോക യോഗാദിനം വന്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ചൈന

ബെയ്ജിംഗ്: ലോക യോഗാദിനം വന്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ചൈന. യോഗാ ദിനത്തോടനുബന്ധിച്ച് വിപുലമായ യോഗാപരിശീലനമാണ് ചൈനയില്‍ നടക്കുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന പരിശീലനങ്ങളില്‍ ആയിരങ്ങളാണു പങ്കെടുക്കുന്നത്.
ജൂണ്‍ 21 ലോകയോഗാദിനമാക്കാന് 2015ല്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ നടത്തിയ നീക്കത്തിന് ചൈനയുടെ പിന്തുണ ലഭിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി ഇന്ത്യ-ചൈന സംയുക്ത സംരംഭമായി യോഗ കോളജ് തുടങ്ങിയത് ചൈനയിലെ കുന്മിങ്ങിലായിരുന്നു.

