ലോക തണ്ണീര്‍ത്തട ദിനാചരണം: എരഞ്ഞിക്കല്‍ കുളം സംരക്ഷിക്കാന്‍ വിദ്യാർത്ഥികൾ രംഗത്തിറങ്ങി

വടകര: ലോക തണ്ണീര്‍ത്തട ദിനാചരണത്തിന്റെ ഭാഗമായി അടയ്ക്കാത്തെരു ജി.വി.സി. ജൂനിയര്‍ ബേസിക് സ്കൂള്‍ കുട്ടികള്‍ താഴെ എരഞ്ഞിക്കല്‍ കുളം സംരക്ഷിക്കാന്‍ രംഗത്തിറങ്ങി. കുട്ടികള്‍ നടത്തിയ സര്‍വേയില്‍ ഈ കുളം പ്രദേശത്തെ ഭൂഗര്‍ഭ ലവിതാനം നിലനിര്‍ത്തുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ ജൈവ വൈവിധ്യവും നിലനിര്‍ത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുളം സംരക്ഷിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയത്. സ്കൂളിലെ സോഷ്യല്‍ ഫോറസ്ട്രി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി. പരിസരവാസികളെ സന്ദര്‍ശിച്ച് കുട്ടികള്‍ ഇത് സംരക്ഷിക്കേണ്ടത് സംബന്ധിച്ച് ബോധവത്കരണവും നടത്തി. പരിപാടി ടി. കേളു ഉദ്ഘാടനം ചെയ്തു. വിനോദ് ചെറിയത്ത് അധ്യക്ഷത വഹിച്ചു. എം.ടി. ബിനു, പി.എം. ഷാജി എന്നിവര്‍ സംസാരിച്ചു.
