ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി ചൈന

ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി ചൈന. ബെയ്ജിംഗില്‍ നിന്നു ഷാംഗ്ഹായിലേക്കാണ് വേഗതയേറിയ സര്‍വീസ് ആരംഭിക്കുന്നത്. സര്‍വീസിന്‍റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായെന്നും സെപ്റ്റംബര്‍ മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നും ചൈന റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു.
സെപ്റ്റംബര്‍ 21 മുതല്‍ ദിവസേനയുള്ള ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. 350 മുതല്‍ 400 കിലോമീറ്ററായിരിക്കും ട്രെയിന്‍റെ വേഗം. പഴയ ട്രെയിനേക്കാള്‍ 50 കീലോമീറ്റര്‍ വേഗം കൂടുതലാണ് പുതിയ ട്രെയിന്. ബുള്ളറ്റ് ട്രെയിന്‍റെ മോഡലിലാണ് പുതിയ ട്രെയിന്‍റെ രൂപകല്‍പ്പനയും.

